FLASH NEWS

അകന്നിരിക്കാം ....ഒരുമയോടെ നേരിടാം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാം

Monday, August 15, 2011

സ്വാതന്ത്ര്യ ദിനാഘോഷം

ഇന്ത്യയുടെ  അറുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം അതിവിപുലമായ പരിപാടികളോടെ ഇന്ന് ഞങ്ങളുടെ സ്കൂളില്‍ ആചരിച്ചു.രാവിലെ നടന്ന അസ്സംബ്ലിയില്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ.പ്രകാശന്‍ മാസ്റ്റെര്‍ പതാക ഉയര്‍ത്തി.ഹെട്മാസ്റ്റെര്‍ ശ്രീ.ഡോമിനിക് .എം.എ ,സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.തുടര്‍ന്നു സ്കൌട്ട്,N C C ,ജൂനിയര്‍ റെഡ് ക്രോസ് എന്നിവയുടെ പരേഡ് നടന്നു.തുടര്‍ന്നു സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഔപചാരിക ഉത്ഘാടനം പി.ടി.എ .പ്രസിഡന്റ്‌ ശ്രീ.വി.കെ.രാജന്‍ നിര്‍വഹിച്ചു.ചടങ്ങില്‍ ഹെട്മാസ്റ്റെര്‍ സ്വാഗതം ആശംസിച്ചു.പ്രിന്‍സിപ്പല്‍ ശ്രീ.പ്രകാശന്‍ മാസ്റ്റെര്‍ അധ്യക്ഷനായിരുന്നു .ശ്രീ.വത്സന്‍ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തി.യു.പി ക്ലാസ്സുകളിലെ കുട്ടികള്‍ തയ്യാറാക്കിയ സ്വാതന്ത്ര്യദിന മെഗാ പതിപ്പ് അദ്ദേഹം പ്രകാശനം ചെയ്തു.സ്കൂള്‍ ലീടെര്‍ നന്ദി പ്രകാശിപ്പിച്ചു.പിന്നിട് നടന്ന കുട്ടികളുടെ കലാപരിപാടികളില്‍ ദേശ ഭക്തി ഗാനം ,മലയാളം ,ഹിന്ദി ,ഇംഗ്ലീഷ് പ്രസംഗം,സംഗീത ശില്‍പം,സ്കിറ്റ് എന്നിവ ഉണ്ടായിരുന്നു.മധുര വിതരണവും നടന്നു.

No comments:

Post a Comment

your comments