FLASH NEWS

അകന്നിരിക്കാം ....ഒരുമയോടെ നേരിടാം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാം

Saturday, September 6, 2014


ഓണാഘോഷം-2014-15
ചായ്യോത്ത് ഗവ:ഹയര്‍സെക്കണ്ടറി സ്കൂളില്‍ 2014-15 അധ്യനവര്‍ഷത്തെ ഓണാഘോഷം വിവിധകലാപരിപാടികളോടെ അരങ്ങേറി.അധ്യാപകദിനത്തിന്റെ മാധുര്യം നുകര്‍ന്ന് കൊണ്ട് സ്കുള്‍ ഓണത്തെ വരവേറ്റു.
വര്‍ണ്ണങ്ങള്‍ സന്നിവേശിപ്പിച്ചുകൊണ്ടുള്ള ഓണപ്പൂക്കളമത്സരത്തോടുകൂടിയായിരുന്നു ഓണാഘോഷങ്ങള്‍ക്കു തിരിതെളിഞ്ഞത്.ആര്‍പ്പുവിളികളോടെ ചരിത്രത്തെ പുനര്‍സൃഷ്ടിച്ചുകൊണ്ട് മഹാബലിയും വാമനനും കുട്ടികള്‍ക്ക് ആശംസ നേര്‍ന്നു.തുടര്‍ന്ന് ആവേശനിര്‍ഭരമായ തൊപ്പിക്കളി,കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍,തവളച്ചാട്ടം,ബലുണ്‍പൊട്ടിക്കല്‍,കമ്പവലി എന്നിവയില്‍ അധ്യാപകരും,കുരുന്നുകളും ഒരുപോലെ പങ്കെടുത്തു.കൂടാതെ ഗാനോത്സവവും അരങ്ങേറി.
വിഭവസമൃദ്ധമായ ഓണസദ്യ കുട്ടികളുടെ ക്ഷീണമകറ്റി.ഒരു ഗ്ലാസ് പായസം നുകര്‍ന്നുകൊണ്ട് ഏവരും ഓണപ്പരിപാടികള്‍ക്ക് വിരാമമിട്ടു.

2 comments:

  1. നല്ല വിവരണം. ആശംസകള്‍

    ReplyDelete
  2. ബ്ലോഗ് മെച്ചപ്പെടുത്താന്‍ ചില നിര്‍ദേശങ്ങള്‍. എച്ച് എം ന്റെയും പി ടി എ പ്രസിഡന്റിന്റെയും ഫോട്ടോകളുടെ വലിപ്പം കൂട്ടാം. വെബ്‍വിലാസങ്ങളായി അവയുടെ URL നല്‍കുന്നത് ഒഴിവാക്കാം. പകരം പേര് നല്‍കി ഹൈപ്പര്‍ ലിങ്ക് നല്‍കാം. അടുത്തിടെ നടന്ന സാക്ഷരം ക്യാമ്പിന്റെ റിപ്പോര്‍ട്ട് ചേര്‍ക്കാം. ഒഴിഞ്ഞ കിടക്കുന്ന പേജുകള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കാം. ഇത്തരം മാറ്റങ്ങളോടെ വിദ്യാഭ്യാസജില്ലയിലെ മികവുറ്റ ബ്ലോഗുകളിലൊന്നായി ഇതിനെ മാറ്റുമല്ലോ. ആശംസകളോടെ...

    ReplyDelete

your comments