ഗവ:
ഹയര്‍സെക്കണ്ടറി
സ്കുള്‍,ചായ്യോത്തിലെ
വിദ്യാര്‍ത്ഥികളും അധ്യാപകരും
പി.ടി.എയും നടപ്പാക്കുന്ന ജീവകാരുണ്യ
പദ്ധതിയാണിത് സസ്നേഹം .
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനോപകരണങ്ങള്‍,
പഠനസാഹചര്യം,ചികിത്സ
തുടങ്ങിയവ നല്‍കുന്നതിനും
ദുരിതബാധിതര്‍ക്കും
പരിഗണനഅര്‍ഹിക്കുന്നവര്‍ക്കും
സഹായം നല്‍കുന്നതിനുമാണ് ഈ
പരിപാടി ഉദ്ദേശിക്കുന്നത്.
വൈദ്യുതിയില്ലാത്ത
വീടുകളിലെ കുട്ടികള്‍ക്ക്
സൗരറാന്തല്‍,
ഹൃദയശസ്ത്രക്രിയ
കഴിഞ്ഞ കുട്ടികള്‍ക്കും
രക്ഷിതാക്കള്‍ക്കും
സാമ്പത്തികസഹായം,പഠനമേശയും
കസേരയും പഠനോപകരണവിതരണം
തുടങ്ങിയവ മുന്‍വര്‍ഷം
ഏറ്റെടുത്തു നടത്തിയ പരിപാടികളാണ്.
ഈ
വിദ്യാലയത്തില്‍ പഠിക്കുന്ന
സനല്‍ കൃഷ്ണന്‍,യദുകൃഷ്ണന്‍
എന്നീ വിദ്യാര്‍ത്ഥികളുടെ
രക്ഷിതാവായ തൊട്ടിയിലെ ശ്രീ
എം പി കൃഷ്ണന്‍ നട്ടെല്ല്
തകര്‍ന്ന് കഴിഞ്ഞ ഏഴ് വര്‍ഷമായി
കിടപ്പിലാണ് അദ്ദേഹത്തിന്റെ
വീട്ടിലേക്കുള്ള റോഡ്,ജീവിതോപാധി
എന്നിവയും ഈ വിദ്യാലയത്തിലെ
തന്നെ സുബിന്‍ എന്ന
വിദ്യാര്‍ത്ഥിക്ക് ഒരു വീടും
നിര്‍മ്മിച്ചു നല്‍കുകയെന്നതും
സസ്നേഹം ഏറ്റെടുത്തു നടത്തുന്ന
മുന്‍നിര പ്രൊജക്ടുകളാണ്
ചികിത്സാസഹായം,
പഠനോപകരണവിതരണം,
സൗരറാന്തല്‍
വിതരണം എന്നിവയും സസ്നേഹം
തുടര്‍ന്നു വരുന്നു
ഏറ്റെടുക്കുന്ന
പരിപാടികളൊക്കെത്തന്നെ
വിജയിക്കുന്നത് ഞങ്ങള്‍ക്ക്
സംതൃപ്തി നല്‍കുന്നു.
രക്ഷിതാക്കളും
നാട്ടുകാരും ഈ പരിപാടി
ഹൃദയത്തിലേറ്റിയത് എറെ
സന്തോഷകരമാണ്.
'സസ്നേഹം'രക്ഷിതാക്കളുടെയും
സാട്ടുകാരുടെയും സഹകരണത്തോടെ
നടത്തുന്നതിനുദ്ദേശിക്കുന്ന
മറ്റ് പരിപാടികള്‍
സോപ്പ്
നിര്‍മ്മാണം :-
'സസ്നേഹം'
എന്ന
പേരില്‍ ഒരു പുതിയ സോപ്പ്
വിപണിയിലിറക്കുന്നു.
SANDAL, LIME PRF, CHEMPAKAM,PRIYA തുടങ്ങി
Tansperant സോപ്പ്
വരെയുണ്ട്.
ശുദ്ധമായ
വെളിച്ചെണ്ണയിലാണ് സോപ്പ്
തയ്യാറാക്കുന്നത്.
(മൃഗ
കൊഴുപ്പുകളോ വിലകുറഞ്ഞ
ഓയിലുകളോ ചേര്‍ക്കാതെ).
എല്ലാവീട്ടിലും
'സസ്നേഹം'
സോപ്പ്
ഉപയോഗിക്കുന്നതിന് തയ്യാറായാല്‍
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
അത് ഏറെ സഹായകരമാകും.
ഒക്ടോബര്‍
10 ന്
സോപ്പിന്റെ ഔപചാരിക ഉദ്ഘാടനം
നടക്കും.
ക്ലീന്‍
ചായ്യോത്ത് :-സസ്നേഹം
ചായ്യോത്ത് ,സ്കൂള്‍
NSS യൂണിറ്റിന്റെ
സഹകരണത്തോടെ ക്ലീന്‍ ചായ്യോത്ത്
പദ്ധതി നടപ്പാക്കുന്നു.
എല്ലാവീട്ടിലും
പൊതുപ്രദേശങ്ങളിലുമുള്ള
പ്ലാസ്റ്റിക് മാലിന്യങ്ങള്‍
ശേഖരിച്ച് റീസൈക്കിളിങ്
കേന്ദ്രത്തിലെത്തിക്കുക
എന്നതാണ് ക്ലീന്‍ ചായ്യോത്ത്
കൊണ്ട് ഉദ്ദേശിക്കുന്നത്.
കഴുകി
വൃത്തിയാക്കിയ പ്ലാസ്റ്റിക്
സൂക്ഷിക്കുന്നതിന് എല്ലാ
വീടുകളിലും ഒരു 'കൊട്ടക'
നല്‍കുന്നതാണ്.
മാസത്തിലൊരിക്കല്‍
ഫെസിലിറ്റേറ്റര്‍മാര്‍
പ്ലാസിറ്റിക്ശേഖരിക്കുകയും
റീസൈക്കിളിങിനായി കയറ്റി
അയക്കുകയും ചെയ്യുന്നു.
പ്ലാസിറ്റിക്
വില്പനയിലൂടെ ലഭിക്കുന്ന
തുച്ഛമായ വരുമാനവും സസ്നേഹം
പരിപാടിയ്ക്കാണ് ഉപയോഗിക്കുന്നത്.
വാഴ
പച്ചക്കറി കൃഷി:-
1.കിനാനൂര്‍
കരിന്തളം പഞ്ചായത്തും ചായ്യോത്ത്
സ്ക്കൂള്‍ 'സസ്നേഹം'
പദ്ധതിയും
നടപ്പാക്കുന്ന സംയുക്തസംരംഭം.
എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും 2
വീതം
നേന്ത്രവാഴക്കന്നുകള്‍,
കുട്ടികള്‍
തന്നെ പരിപാലിക്കണം.
2015 ഓണക്കാലത്ത്
വിളവെടുപ്പ്,
ഒരു
നേന്ത്രവാഴക്കുല സ്കുളിനും
ഒന്ന് കുട്ടിക്കും .
2.ഹരിതക്ലബ്ബ്/
പരിസ്ഥിതിക്ലബ്ബ്
എന്നിവയുമായി ചേര്‍ന്ന്
സ്കൂള്‍ കോമ്പൗണ്ടില്‍
കോവയ്ക്ക കൃഷി.
സ്കൂള്‍
സൊസൈറ്റി:-വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ
പഠനസാമഗ്രികള്‍ മുതല്‍ യൂണിഫോം
വരെയും ലഘുഭക്ഷവും ന്യായവിലയില്‍
വില്പനനടത്തുന്നതിന് സ്കൂള്‍
സൊസൈറ്റി പ്രവര്‍ത്തനമാരംഭിക്കുന്നു.
സസ്നേഹം
പരിപാടിയോട് രക്ഷിതാക്കളുടെ
സഹകരണം അഭിനന്ദനീയമാണ്.
10 രൂപ
എന്നത് മിനിമം തുകയാണെന്നും
നിങ്ങള്‍ നല്‍കുന്ന തുക
അര്‍ഹമായ കൈകളിലും ആവശ്യങ്ങള്‍ക്കുമാണ്
ഉപയോഗിക്കുന്നു എന്നതിനാലും
നിങ്ങളുടെ സഹായം പരമാവധിയായി
വര്‍ദ്ധിപ്പിക്കുമല്ലോ?.
മാതൃകാപരമായ ഈ സംരംഭത്തിന് ഡയറ്റിന്റെ വിജയാശംസകള്‍
ReplyDelete