സ്വാതന്ത്ര്യ ദിനാഘോഷം 2016-17
ചായ്യോത്ത് ഗവ : ഹയര്‍ സെക്കന്ററി സ്കൂള്‍ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ കൊണ്ടാടി.സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി കുട്ടികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. അന്നേ ദിവസം രാവിലെ 9.30 ന് കുട്ടികളുടെ പതാക ഗാനത്തോടുകൂടിസ്കൂള്‍ഹെഡ്മിസ്ട്രസ്ശ്രീമതി.ഒ.ജെ.ശൈല പതാക ഉയര്‍ത്തി.പ്രിന്‍സിപ്പാള്‍ ശ്രീ. പ്രകാശന്‍ മാസ്റ്റര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.സ്കൂളിലെ എന്‍.സി.സി,സ്കൗട്ട് & ഗൈഡ്സ്,എസ്.പി.സി കുട്ടികളുടെ നേതൃത്ത്വത്തില്‍ സ്വാതന്ത്ര്യ ദിന പരേഡ് നടക്കുകയുണ്ടായി. തുടര്‍ന്ന് നടന്ന ഉല്‍ഘാടന സമ്മേളനത്തില്‍ സ്കൂള്‍ ഹെഡ് മിസ്ട്രസ് സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബഹുമാനപ്പെട്ട കിനാനൂര്‍- കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി .പി.വിധുബാല പരിപാടി ഉല്‍ഘാടനം ചെയ്തു് സംസാരിച്ചു. സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.പി.ശ്യാമള, പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ.കെ.വി.ഭരതന്‍,മദര്‍ പി.ടി.എ. പ്രസിഡണ്ട്ശ്രീമതി കെ.ഷീബ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ ഹൈസ്കൂള്‍ വിഭാഗം ജില്ലാതല ദേശഭക്തി ഗാന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കുട്ടികള്‍ക്ക് സീ നെറ്റ് ഏര്‍പ്പെടുത്തിയ സമ്മാനം വിതരണം ചെയ്തു. സ്കൂള്‍ ആഘോഷക്കമ്മറ്റി കണ്‍വീനര്‍ ശ്രീ.കെ.വി.അനീഷ് കുമാര്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് സ്കൂള്‍ കുട്ടികളുടെ ദേശഗഭക്തി ഗാനാലാപനം, വിവിധ വിഷയത്തിലുള്ള പ്രസംഗം എന്നിവ അവതരിപ്പിച്ചു. സ്കൂള്‍ ഉച്ചഭക്ഷണക്കമ്മിറ്റിയുടെ വകയായി പായസ വിതരണവും ഉണ്ടായി
No comments:
Post a Comment
your comments