
ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ഈ വര്‍ഷത്തെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉത്ഘാടനം സ്കൂള്‍ മള്‍ട്ടിമീഡിയ ഹാളില്‍ നടന്ന ചടങ്ങില്‍ ഹെട്മാസ്റ്റെര്‍ ശ്രീ.ഡോമിനിക് എം.എ നിര്‍വഹിച്ചു.ചടങ്ങില്‍ ശ്രീ.സെബാസ്റ്റ്യന്‍ മാസ്റ്റെര്‍ സ്വാഗതം ആശംസിച്ചു.സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീ.ജോര്‍ജ് മാസ്റ്റെര്‍ അധ്യക്ഷനായിരുന്നു.ശ്രീമതി.റീത്ത HSST, ശ്രീ.ബാലകൃഷ്ണന്‍ മാസ്റെര്‍ (സ്റ്റാഫ് സെക്രെടറി)ശ്രീമതി.രേഷ്മ എം ,ശ്രീ.ഷാജന്‍ മാസ്റ്റെര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കണ്‍വിനെര്‍ കൃഷ്നെന്തു നന്ദി പറഞ്ഞു.തുടര്‍ന്ന് ഗണിത ചാര്ടുകളുടെ പ്രദര്‍ശനം നടന്നു.8 ബി യിലെ ബിബിന്‍ ജിയോ ബോര്‍ഡില്‍ നിര്‍മ്മിച്ച രൂപങ്ങള്‍ പരിചയപ്പെടുത്തി.9 ബി യിലെ ജ്യോതിഷ സെമിനാര്‍ അവതരിപ്പിച്ചു.അപര്‍ണ്ണ ഷട്ഭുജ സംഘ്യകലെക്കുരിച്ചുള്ള ചാര്‍ട്ട് പരിചയപ്പെടുത്തി.മെറിന്‍ ചതുരപ്പെട്ടി ഉപയോഗിച്ചുള്ള ഒരു പസ്സില്‍ അവതരിപ്പിച്ചു.
ഗണിത ക്ലബ് ഉത്ഘാടനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്കും, വീഡിയോകള്‍ക്കുംഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment
your comments