FLASH NEWS

അകന്നിരിക്കാം ....ഒരുമയോടെ നേരിടാം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാം

Tuesday, December 10, 2024

പ്രവേശനോത്സവം (03/06/2024)

2024 25 അധ്യായനവർഷത്തിന്റെ തുടക്കം കുറിക്കലായി നവാഗതരെ സ്വീകരിച്ചുകൊണ്ട് 2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജിഎച്ച്എസ്എസ് ചായോത്ത് സ്കൂളിൽ പ്രവേശനോത്സവം. രാവിലെ 10 മണിക്ക് നവാഗതയുള്ള കുട്ടികളെ സ്വീകരിച്ചു കൊണ്ടുള്ള ഘോഷയാത്രയോടുകൂടി പ്രവേശന ഉത്സവത്തിന് തുടക്കം കുറിച്ചു .കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടി പി ശാന്ത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികൾ അവതരിപ്പിച്ച സ്വാഗത ഗാനവും നൃത്തവും പ്രവേശനോത്സവത്തെ കൂടുതൽ മധുരതരമാക്കി. തുടർന്ന് പ്രശസ്ത നാടൻപാട്ട് കലാകാരൻ അഖിൽ ചന്തേരയുടെ നാടൻപാട്ട് എല്ലാവരെയയും ആവേശഭരിതരാക്കി. പുതുതായി വിദ്യാലയത്തിൽ എത്തിയ എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ കൊടുത്തു തുടർന്ന് പായസത്തോടുകൂടി പ്രവേശനോത്സവത്തിന് സമാപനവും കുറിച്ചു.

No comments:

Post a Comment

your comments