FLASH NEWS

അകന്നിരിക്കാം ....ഒരുമയോടെ നേരിടാം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാം

Tuesday, December 10, 2024

ക്ലാസ് പിടിഎ യോഗങ്ങൾ

 LP,UP,HS വിഭാഗങ്ങളുടെ ഈ വർഷത്തെ ആദ്യത്തെ ക്ലാസ്സ് പിടിഎ യോഗങ്ങൾ ജൂൺ 26, 27,28 ജൂലൈ 2 ,3 ,4 ,5 ,8 എന്നീ ദിവസങ്ങളിൽ നടന്നു. രക്ഷിതാക്കളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്നു. CPTA യുടെ ഭാഗമായി എല്ലാ വിഭാഗത്തിനും പൊതു സെക്ഷനുകളുണ്ടായിരുന്നു. അതിൽ രക്ഷിതാക്കൾക്കായി പാരന്റിങ്ങ് ക്ലാസ്സുകൾ സംഘടിപ്പിച്ചു. ക്ലാസ്സ് പി ടി എ കളിൽ സജീവമായ ചർച്ചകൾ നടന്നു .ഭാവിയിൽ കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ രക്ഷകർത്താക്കളുടെ ഭാഗത്തുനിന്നുണ്ടായി. യൂണിറ്റ് ടെസ്റ്റുകൾക്ക് പുറമെ ജൂലൈ മാസത്തിൽ MID Team Test നടത്തി കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി.ഓണപ്പരീക്ഷയ്ക്ക് ശേഷം സെപ്റ്റംബർ മാസം അവസാന വാരം രണ്ടാമത്തെ സിപിടിഎ യോഗം ചേർന്ന് കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി.ഹയർ സെക്കൻഡറിയിലെ എല്ലാ ക്ലാസുകളിലെയും പിടിഎ യോഗം ജൂൺ മാസത്തിൽ തന്നെ ചേർന്നു.ഓണപ്പരീക്ഷക്കുശേഷം സെപ്റ്റംബർ അവസാനം പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളുടെ സിപിടിഎ യോഗം ചേർന്ന് പഠന പുരോഗതി വിലയിരുത്തി.

No comments:

Post a Comment

your comments