FLASH NEWS

അകന്നിരിക്കാം ....ഒരുമയോടെ നേരിടാം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാം

Monday, November 14, 2011

സ്കൂള്‍ ബസ്സ്‌ ഉത്ഘാടനം


 ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികളുടെ ദീര്‍ഘ കാലമായുള്ള യാത്ര ക്ലേശത്തിന് പരിഹാരമായി സ്ക്കൂള്‍ ബസ്സ്‌ ഇന്ന് ഉത്ഘാടനം ചെയ്യപ്പെട്ടു.ശ്രീ.പി.കരുണാകരന്‍ എം.പി.യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നുള്ള പത്തു ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ബസ്സ്‌വാങ്ങിച്ചത്.ഇന്ന് നടന്ന ഉത്ഘാടന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പ്രകാശന്‍ മാസ്റ്റെര്‍ സ്വാഗതം ആശംസിച്ചു.പി. ടി.എ.പ്രസിഡന്റ്‌ ശ്രീ.വി.കെ. രാജന്‍ അധ്യക്ഷനായിരുന്നു.ഹെട്മാസ്റ്റെര്‍ ശ്രീ.ഡോമിനിക് എം.എ. റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.ശ്രീ. പി.കരുണാകരന്‍ എം.പി.ഉത്ഘാടന പ്രസംഗം നടത്തി.ശ്രീമതി.ചന്ദ്രമതി ,ശ്രീമതി രത്നാവതി,ശ്രീമതി.വിധുബാല.ശ്രീ.നാരായണന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.സ്ടാഫ്‌ സെക്രെടറി ബാലകൃഷ്ണന്‍ മാസ്റ്റെര്‍ നന്ദി പറഞ്ഞു.

No comments:

Post a Comment

your comments