FLASH NEWS

അകന്നിരിക്കാം ....ഒരുമയോടെ നേരിടാം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാം

Tuesday, December 10, 2024

 

ഇൻക്ലൂസീവ് സ്പോർട്സ്

 സംസ്ഥാനതല ഇൻക്ലൂസീവ് സ്പോർട്സ് ഹാൻഡ് ബോൾ ടീം (below14&above14) വിഭാഗത്തിൽ GHSS ചായ്യോത്തിൽ ഏഴാം തരം വിദ്യാർത്ഥിനികൾ ആയ ശ്രീബാല, ശ്രീലക്ഷ്മി എന്നീ കുട്ടികളും ball throw (Under14) വിഭാഗത്തിൽ എട്ടാം തരം വിദ്യാർത്ഥി അഭിനന്ദ് ഉമേഷ്,ഷട്ടിൽ ബാറ്റ്മിന്റനിൽ പത്താം തരം വിദ്യാർത്ഥി സൂരജ് ടി വിയും മികച്ച് പ്രകടനം കാഴ്ചവെച്ചു. 

അഭിനന്ദ് ഉമേഷ്

സൂരജ്

ശ്രീബാല ബി സി

ശ്രീലക്ഷ്മി പി വി

 

 

ജില്ലാ ശാസ്ത്രമേള

 ചെമ്മനാട് ജമാ അത്ത് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാ തല ശാസ്ത്ര സാമൂഹ്യശാസ്ത്ര, ഗണിത, ഐ ടി, പ്രവർത്തിപരിചയമേളയിൽ 230 പോയിന്റോടെ ചായ്യോത്ത് സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം നേടി. ഐ ടി ക്വിസ്സിൽ ദേവാനന്ദ് എ ഡി ,ഗണിത ശാസ്ത്രമേളയിൽ അദർ ചാർട്ട് വിഭാഗത്തിൽ തന്മായ ജെ പ്രസാദ്, ഗണിത ക്വിസ്സിൽ ആദിൻ ഗംഗൻ, ചന്ദനത്തിരി നിർമ്മാണത്തിൽ നിഹാരിക ആർ നാഥ്, എച്ച് എസ് എസ് വിഭാഗത്തിൽകയർഡോർമാറ്റ്- സച്ചിൻ, പേപ്പർ ക്രാഫ്റ്റിൽ ആദർശ് രാജേന്ദ്രൻ, പ്രൊ‍ഡക്ട് യൂസിങ്ങ് പാം ലീവ്സ് - നിരുപമ പി എസ് , ആദിത്യൻ ടി, അനഘ, നിവേദ്യ ടി പി എന്നിവർ സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.

 

ഉപജില്ലാ ശാസ്ത്രമേള ചായ്യോത്ത് ഓവറോൾ ചാമ്പ്യൻമാർ

 കുമ്പളപ്പള്ളിയിൽ വച്ച് നടന്ന ചിറ്റാരിക്കൽ ഉപജില്ലാ ശാസ്ത്രമേളയിൽ എല്ലാ വിഭാഗങ്ങളിലും വ്യക്തമായ ആധിപത്യം നേടി 36 ഒന്നാം സ്ഥാനത്തോടെ 821 പോയിന്റുകൾ നേടി ചായ്യോത്ത് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. പ്രവർത്തി പരിചയമേളയിൽ 372പോയന്റോടെ ഒന്നാം സ്ഥാനം, സാമൂഹ്യ ശാസ്ത്രമേളയിൽ 90 പോയിന്റോടെ രണ്ടാം സ്ഥാനം, ഗണിതമേളയിൽ 193 പോയിന്റോടെ ഒന്നാം സ്ഥാനം, ശാസ്ത്രമേളയിൽ 78 പോയിന്റോടെ മൂന്നാം സ്ഥാനം, ഐ ടി മേളയിൽ 19 പോയിന്റോടെ അ‍‍ഞ്ചാം സ്ഥാനവും നേടി.

 

 

സ്കൂൾ കായികമേള(23/08/2024) 

 2024 -25 അധ്യയന വർഷത്തെ സ്കൂൾ കായിക മേള ആഗസ്റ്റ് 23,24 തീയ്യതികളിലായി നടന്നു .നീലേശ്വരം എസ് ഐ ശ്രീ വിഷ്‍ണുപ്രസാദ് കായികമേള ഉദ്ഘാടനം ചെയ്തു. കായികമേഖലയിൽ നിരവധി താരങ്ങളെ സംഭാവന ചെയ്യുന്ന വിദ്യാലയമാണ് ജി എച്ച് എസ് എസ് ചായ്യോത്ത് .അതുകൊണ്ട് തന്നെ കായികതാരങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തുകൊണ്ട് രണ്ട് ദിവസങ്ങളിലായി നല്ല രീതിയിൽ തന്നെ കായിക മേള നടത്തി .ഏകദേശം എണ്ണൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു ഏറ്റവും കൂടുതൽ പോയന്റ് നേടി യെല്ലോ ഹൗസ് വിജയികളായി

 

 

ദേശീയ കായിക പ്രതിഭകൾക്ക് സ്വീകരണം (12/08/24)

 ദേശീയ വടംവലി മത്സരത്തിൽ ഇജ്വല വിജയം നേടിയ കേരള ടീം അംഗങ്ങളായ ചായ്യോത്ത് സ്കൂളിലെ കായിക പ്രതിഭകളെ 12/08/24 ന് രാവിലെ നിലേശ്വരം റെയിൽവേ സ്റ്റേഷനിൽ വച്ച് മാലയിട്ട് സ്വീകരിച്ചു. തുടർന്ന് രാവിലെ 9 മണിക്ക് ചായ്യോം ബസാറിൽ നിന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന അനുമേദന സമ്മേളനത്തിൽ പി ടി എ പ്രസിഡന്റ് ശ്രി സി ബിജു, പ്രിൻസിപ്പൽ ശ്രീ സച്ചിൻകുമാർ ടി വി,ഹെഡ്‍മാസ്റ്റർ ശ്രീ സന്തോഷ് , സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, സ്റ്റാഫ സെക്രട്ടറി ശ്രീ ദീപേഷ് കുമാർ എന്നിവർ എന്നിവർ സംസാരിച്ചു


ജാഗ്രതാ സമിതി യോഗം(04/10/2024)

 ജി.എച്ച്.എസ്.എസ്. ചായ്യോത്ത് ജാഗ്രതാ സമിതി ഇന്ന് വൈകുന്നേരം (04/10/2024) നാല് മണിക്ക് യോഗം ചേർന്നു .പി.ടി.എ. പ്രസിഡണ്ട് ബിജു സി. അധ്യക്ഷത വഹിച്ചു. ചേർന്നു. സ്കൂൾ പ്രിൻസിപ്പാൾ സച്ചിൻ കുമാർ ടി.വി. സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി ധന്യ, നീലേശ്വരം Sl ഓഫ് പോലീസ് ശ്രീ പ്രദീപ് കുമാർ, എക്സൈസ് ഓഫീസർ ശ്രീ ഗോവിന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സുരേഷ്, സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ്.കെ. , മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ഷാനി .കെ. ശ്രീ രത്നാകരൻ, കൃപേഷ്, ഷിബിൻ,രാമചന്ദ്രൻ, സത്യൻ തുടങ്ങിയവർ സംസാരിച്ചു. ചാ യ്യോത്തും പരിസരപ്രദേശങ്ങളിൽ നിന്നും ലഹരിഹപദർത്ഥങ്ങളുമായി ചിലർ പിടിയിലായത് യോഗം ചർച്ച ചെയ്തു. മയക്കുമരുന്നടക്കുള്ള ലഹരിയുടെ മായാവലയത്തിലകപ്പെടാതെ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനാവശ്യമായ മുൻകരുതൽ നടപടികളെക്കുറിച്ച് ശ്രീ ഗോവിന്ദൻ സാർ വിശദമായി സംസാരിച്ചു. ആരോഗ്യ വകുപ്പിൻ്റെ ഭാഗത്ത് നിന്നും എല്ലാ സഹകരണവും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. വിദ്യാർഥികൾക്കിടയിൽ ഉള്ള അച്ചടക്ക പ്രശ്നങ്ങളും യോഗം ചർച്ച ചെയ്തു. സ്കൂൾ പരിസരത്ത് പോലീസ് പട്രോളിംഗ് കർശനമാക്കാം എന്ന് എസ് ഐ പ്രദീപൻ സാർ അറിയിച്ചു. 




 

 

സ്കൂൾ ശുചീകരണം(02/10/2024)

 എൻ സി സി, സ്കൗട്ട്&ഗൈഡ്സ്, ജെ ആർ സി, എസ് പി സി യൂണിറ്റുകൾ, അധ്യാപകർ പി ടി എ, എം പി ടി എ, എസ് എം സി, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ യജ്ഞം നല്ല വിജയമായിരുന്നു.ഹരിത കാമ്പസ് എന്ന ലക്ഷ്യത്തോടെ എല്ലാവരും ഒത്ത് ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി ധന്യ, പി ടി എ പ്രസി‍ഡന്റ് ശ്രീ ബിജു സി, ഹെ‍ഡ്മാസ്റ്റർ കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് ശ്രീ സുകുമാരൻ പി വി, എസ് എം സി ചെയർമാൻ ശ്രീ പ്രസന്നകുമാർ‌, എം പി ടി പ്രസിഡന്റ് ശ്രീമതി ഷാനി, ശ്രീ ശ്രീനിവാസൻ ടി വി , ശ്രീ സുനിൽ കുമാർ പി വി, ശ്രീ അരുൺ ബി നായർ,ശ്രീമതി ശശിലേഖ, ശ്രീമതി അനിത, ശ്രീമതി സിജി തുടങ്ങിയവർ നേതൃത്വം നല്കി.